ഉത്തര്‍പ്രദേശ് ലംഖിപൂരില്‍ കര്‍ഷകരെ വാഹനം കയറ്റി കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ ഭരണ കക്ഷിയായ മഹാ വികാസ് അഘാഡിയുടെ നേതൃത്വത്തില്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു. ശിവസേനയും എന്‍ സി പിയും, കോണ്‍ഗ്രസും ബന്ദിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.